Times Kerala

പീഡനത്തിനിടെ പൊലീസെത്തി; കടന്നുകളഞ്ഞ പ്രതി പിടിയിൽ

 
പീഡനത്തിനിടെ പൊലീസെത്തി; കടന്നുകളഞ്ഞ പ്രതി പിടിയിൽ

 മലപ്പുറം: പീഡനത്തിനിടെ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട  പ്രതി പിടിയിൽ. തിരൂർ പുറത്തൂർ സ്വദേശി റഷീദാണ് പോലീസിന്റെ പിടിയിലായത്. കുറ്റിപ്പുറം പൊലീസാണ് ഇയാളെ പിടികൂടിയത്. കുറ്റിപ്പുറം മറവഞ്ചേരിയിലാണ് സംഭവം.

17 വയസുകാരനാണ് പീഡനത്തിനിരയായത്. ദുരൂഹസാഹചര്യത്തിൽ വാഹനം കണ്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുമ്പോഴാണ് സംഭവം അറിയുന്നത്. പൊലീസിനെ കണ്ടയുടൻ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.

Related Topics

Share this story