Times Kerala

 ചികിത്സാ ചെലവ് താങ്ങാനായില്ല; പാകിസ്താനിൽ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്

 
bab
 ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ  15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്. ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെയാണ് ക്രൂര കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്.സംഭവത്തില്‍ സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസ് സ്വദേശിയായ തയ്യബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ചാക്കിൽപൊതിഞ്ഞ ശേഷമാണ് കുഴിച്ചു മൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശിച്ചു.

Related Topics

Share this story