കാറിന് സൈഡ് നൽകിയില്ല, ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു; രണ്ടുപേർ അറസ്റ്റിൽ
Nov 20, 2023, 14:16 IST

തിരുവനന്തപുരം: കാർ തടഞ്ഞു നിർത്തി യാത്രക്കാരനെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു. ചാല സ്വദേശികളായ അനസ്, സുധീഷ് കുമാർ എന്നിവർ അറസ്റ്റിലായി. തിരുവനന്തപുരം ആശാൻ സ്‌ക്വയറിൽ വെച്ച് ഇന്നലെയാണ് സംഭവം. വഞ്ചിയൂർ സ്വദേശി ആദിത്യാ സതീഷിനാണ് പരിക്ക് പറ്റിയത്.
കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. കന്റോൺമെന്റ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.
