Times Kerala

ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത

 
ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത
ആലുവ എടയപ്പുറത്ത് എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ അതിജീവിത തിരിച്ചറിഞ്ഞു. സാക്ഷി വിസ്താര നടപടികളോട് അനുബന്ധിച്ച് പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് തേങ്ങി കരഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച പ്രതിയെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോൾ തിരിച്ചറിയാൻ അതിജീവിതയായ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് പ്രോസിക്യൂഷന്റെ ആവശ്യം അനുസരിച്ചാണ് പ്രതിയെ ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരാക്കിയത്. പ്രതി ക്രിസ്റ്റൽ രാജിനെ കണ്ടതോടെ പെൺകുട്ടി ഭയപ്പെട്ടു തേങ്ങി കരഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു വ്യക്തമാക്കി. പിന്നീട് കുട്ടിയുടെ ക്രോസ് വിസ്താരവും പൂർത്തിയാക്കി. കൂടാതെ കേസിലെ മൂന്നും അഞ്ചും സാക്ഷികളെ വിസ്തരിച്ചു.

Related Topics

Share this story