Times Kerala

വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന് പരാതി; കുസാറ്റ് സിൻഡിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ കേസ്

 
വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന് പരാതി; കുസാറ്റ് സിൻഡിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ കേസ്
 കൊച്ചി: വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. ഇടത് നേതാവ് കൂടിയായ പി കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോലീസ് നടപടി.
ഈ സംഭവത്തിൽ നേരത്തെ തന്നെ ബേബിക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ വിദ്യാർത്ഥിനിയുടെ പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സർവകലാശാല ബേബിക്കെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനി സർവകലാശാലയ്ക്ക് പരാതി നൽകിയത്. ഈ പരാതി സർവകലാശാല അധികൃതർ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു.
കുസാറ്റ് സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർ കൂടിയാണ് പി കെ ബേബി. കളമശ്ശേരി പൊലീസ് കേസെടുത്തി‌ട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന സംഭവത്തിലാണ് കളമശ്ശേരി പോലീസ് കേസെടുത്തിട്ടുള്ളത്

Related Topics

Share this story