Times Kerala

മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച മതപണ്ഡിതര്‍ അറസ്റ്റില്‍

 
ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്:മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍രണ്ട്  ഇസ്ലാം മതപണ്ഡിതർ അറസ്റ്റില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ചാക്വലിലുള്ള ജാമിയ അല്‍-മുസ്തഫ മദ്രസയിലെ കുട്ടികളെയാണ് പണ്ഡിതർ പീഡിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മദ്രസായാണിതെന്ന് അന്വേഷണത്തില്‍ പോലീസ്  കണ്ടെത്തി.

ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീട്ടുകാരെ വിവരം പറഞ്ഞതോടെ ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. മദ്രസയിലെ 15-ഓളം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചാക്വലിലുള്ള ആശുപത്രിയില്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

Related Topics

Share this story