Times Kerala

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി​ക​ൾ ഇ​ര​യു​ടെ വീട്ടിൽ അതിക്രമിച്ച് കയറി അ​മ്മ​യെ വെ​ടി​വ​ച്ചു കൊ​ന്നു 

 
gun shoot
ലഖ്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി​ക​ൾ ഇ​ര​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി. തുടർന്ന് ഇവർ യു​വ​തി​യു​ടെ അ​മ്മ​യെ വെ​ടി​വ​ച്ചു കൊ​ലപ്പെടുത്തി. സംഭവത്തിൽ മൂ​ന്നു​പേ​ർക്ക് പ​രി​ക്കേറ്റിട്ടുണ്ട്. സംഭവമുണ്ടായത് തിങ്കളാഴ്ച രാത്രിയാണ്. ഇത് ഉ​ന്നാ​വോ ജി​ല്ല​യി​ലെ കാ​ൺ​പൂ​രി​ലാണ്. പിന്നീട് പ്രതികളിലൊരാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജാ​മ്യ​ത്തി​ലി​റ​ങ്ങി ര​ണ്ട് മാ​സം തി​ക​യു​ന്ന​തി​ന് മു​മ്പാ​യി​രു​ന്നു രണ്ടു പ്രതികളും ആക്രമണം നടത്തിയത്. യു​വ​തി​യു​ടെ കു​ടും​ബം ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​തി​ക​ളി​ൽ നി​ന്ന് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ പോലീസ് തങ്ങളുടെ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി ആരോപണമുന്നയിച്ചു. പ്ര​തി​ക​ൾ 20 കാ​രി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ എത്തിയത് ​നാ​ട​ൻ തോ​ക്കു​ക​ളും മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ളു​മായാണ്. 

Related Topics

Share this story