Times Kerala

എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെയും മണത്തറിഞ്ഞത് പൊലീസ് നായ: മൂന്നു പേരും സ്‌കൂൾ വിദ്യാർത്ഥികൾ 

 
ക്രൈം
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് ആൺകുട്ടികൾ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയതായി മൊഴി നൽകിയത്. പൊലീസിനോട് കുറ്റം സമ്മതിച്ചത് 12, 13 വയസ്സുള്ളവരാണ്. ഇവർ പറഞ്ഞത് പെൺകുട്ടിയുടെ മൃതദേഹം കനാലിൽ ഉപേക്ഷിച്ചതായാണ്. സംഭവം മുച്ചുമാരിയിലാണ്. ഇതുവരെയും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. മൃതദേഹത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മൂന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായത് ഞായറാഴ്ച മുതലാണ്. തുടർന്നാണ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി നൽകുന്നത്. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുടെ അടുത്താണ് പോലീസ് നായ എത്തിയത്. രണ്ടുപേർ 6-ാം ക്ലാസ് വിദ്യാർത്ഥികളും ഒരാൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി പോലീസ് അറിയിച്ചു. 

Related Topics

Share this story