Times Kerala

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ചി​ത്രം അ​ശ്ലീ​ല ഫേസ്ബുക്ക് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​പ്പിച്ചു: രോഹിത്തിനെതിരെ പോ​ക്സോ കേ​സ്

 
രോഹിത്
കൊ​ച്ചി: മു​ൻ എസ് എഫ് ഐ നേ​താ​വ് കൂടിയായ എ​സ്.​രോ​ഹി​ത്തി​നെ​തി​രേ കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ചി​ത്രം അ​ശ്ലീ​ല ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്‌​സോ കേസെടുത്തു. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടുത്തിരിക്കുന്നത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ്. അതോടൊപ്പം ഇയാൾക്കെതിരെ ഐ ​ടി ആ​ക്ടി​ലെ വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇയാളെ നേരത്തെ തന്നെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ചി​ത്രം അ​ശ്ലീ​ല ഫേസ്ബുക് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. എന്നാൽ, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന പുതിയ പരാതിയിൽ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Related Topics

Share this story