Times Kerala

 ഒമാന്‍ എയര്‍ വിമാനത്തിൽ സഞ്ചരിച്ച 186 യാത്രക്കാരിൽ 113 പേർ കള്ളകടത്തിന് പിടിയില്‍; സംഭവം തമിഴ്‌നാട്ടിൽ 

 
 ഒമാന്‍ എയര്‍ വിമാനത്തിൽ സഞ്ചരിച്ച 186 യാത്രക്കാരിൽ 113 പേർ കള്ളകടത്തിന് പിടിയില്‍; സംഭവം തമിഴ്‌നാട്ടിൽ 
 ചെന്നൈ: ഒമാന്‍ എയര്‍ വിമാനത്തിൽ സഞ്ചരിച്ച 186 യാത്രക്കാരിൽ 113 പേർ കള്ളകടത്തിന് പിടിയില്‍. തമിഴ്‌നാട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം.ഓരോ യാത്രക്കാരുടെ കൈവശവും സ്വര്‍ണം, വിലയേറിയ ഗാഡ്ജറ്റുകള്‍ എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഇതില്‍ 13 കിലോ സ്വര്‍ണം മുതല്‍ ആപ്പിള്‍ ഐഫോണ്‍, ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ചെറിയ അളവില്‍ കള്ളക്കടത്ത് സാധനങ്ങള്‍ കൊണ്ടു വരുന്ന സഹയാത്രികരെ തമിഴ്‌നാട്ടില്‍ "കുരുവികള്‍' എന്നാണ് വിളിക്കാറ്. ഇവര്‍ക്ക് ചെറിയൊരു തുക പ്രതിഫലമായി നല്‍കും. പുറമേ ചോക്കലേറ്റ് പോലുള്ള ചില വിലകുറഞ്ഞ സമ്മാനങ്ങളും നൽകാറാണ് പതിവ്.ഒമാന്‍ എയര്‍ വിമാനത്തില്‍ നിന്നും പതിമൂന്ന് കിലോ സ്വര്‍ണം, 120 ഐഫോണുകള്‍, 84 ആന്‍ഡ്രോയിഡ് ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമേ ലാപ്‌ടോപ്പ്, വിദേശ നിര്‍മിത സിഗരറ്റുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം കൂടി 14 കോടി രൂപ മൂല്യം വരുമെന്നാണ് സൂചന. പിടിയിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ച്ചു.

Related Topics

Share this story