Times Kerala

പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വർഷം കഠിന തടവ്

 
സി​സ്റ്റ​ർ ജോ​സ് മ​രി​യ കൊ​ല​ക്കേ​സ് : വി​ധി 23ന്
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന് 10 വർഷം കഠിന തടവ്. 2017ൽ നടന്ന സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. പ്രിതം ഗുപ്ത എന്നയാൾക്കാണ് പ്രത്യേക പോക്സോ കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2017 നവംബർ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ നൽകിയ കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

Related Topics

Share this story