Times Kerala

കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് ആത്മഹത്യ ചെയ്തു

 
death
റാ​യ്പു​ർ: കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ച​ത്തീ​സ്ഗ​ഡി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. സംഭവമുണ്ടായത് റാ​യ്പു​രി​ലാ​ണ്. കാ​മു​കി വാ​ണി ഗോ​യ​ൽ (26) എ​ന്ന യു​വ​തി​യെ കൊലപ്പെടുത്തിയത് വി​ശാ​ൽ ഗാ​ർ​ഗ് (30) എ​ന്ന​യാ​ളാ​ണ്. യുവതിയെ ഇയാൾ കൊലപ്പെടുത്തിയത് ഹോ​ട്ട​ൽ മു​റി​യി​ൽ ക​ഴു​ത്ത് ഞെ​രിച്ചായിരുന്നു. തുടർന്ന്  വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ വി​ശാ​ലി​നെ ഉ​ർ​കു​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ റെ​യി​ൽ​വേ ട്രാ​ക്കിലും കണ്ടെത്തി. സ​ര​സ്വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് വാ​ണി ഗോ​യ​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ പരാതി നൽകിയിട്ടുണ്ടായിരുന്നു. തുടർന്നാണ് പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. 

Related Topics

Share this story