Times Kerala

ബം​ഗാ​ളി​ൽ യു​വാ​വി​നെ തല്ലിക്കൊന്നു: മോഷ്ടാവെന്ന് സംശയം

 
death
കൊ​ൽ​ക്ക​ത്ത: മോ​ഷ്ടാ​വെ​ന്ന സം​ശയം മൂലം യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ൽ ആണ് സംഭവം. കൊല്ലപ്പെട്ടത് അ​സ്ഗ​ർ മൊ​ല്ല എ​ന്ന​യാ​ളാ​ണ്. ​സൗത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഭം​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഫു​ൽ​ബാ​രി​യി​ലെ താ​മ​സ​ക്കാ​ര​നാണ് ഇയാൾ. മർദനമേറ്റ് ഇയാൾ അബോധാവസ്ഥയിലായി. തുടർന്ന് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ മരണം സംഭവിച്ചു. പോലീസ് അറിയിച്ചത് രണ്ടു പേരെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തതയാണ്. സി സി ടി വിയിൽ നിന്നും ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സമാനരീതിയിലുള്ള സംഭവങ്ങൾ അടുത്തിടെ ബംഗാളിൽ നിരവധിയാണ്. 

Related Topics

Share this story