മദ്യപിക്കുമ്പോൾ കുഞ്ഞ് കരഞ്ഞത് ശല്യമായി; ഒരു വയസുകാരനെ അമ്മയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

നാഗർകോവിൽ: അമ്മയും കാമുകനും ചേർന്ന് വായിൽ മദ്യം ഒഴിച്ചു നൽകിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു.
മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ പ്രബിഷയും (27), കാമുകനായ മുഹമ്മദ് സദാം ഹുസൈനും (32) അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പ്രബിഷയും സദാം ഹുസൈനും മദ്യപിക്കുന്നതിനിടെ അരിസ്റ്റോ ബ്യൂലൻ കരഞ്ഞതാണ് ഇവരെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
വായിൽ മദ്യമൊഴിച്ച ശേഷം തലയിൽ മർദ്ദിക്കുകയും തുടർന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു.