Times Kerala

പെൺസുഹൃത്തിനെ വെട്ടിക്കൊന്നു, കീഴടങ്ങാൻ പോലീസ് സ്റ്റേഷനിലേക്ക് പോകവേ മുന്‍വൈരാഗ്യമുള്ളയാളെയും കൊലപ്പെടുത്തി; 64 കാരൻ അറസ്റ്റിൽ | Man killed two in trichy tamilnadu

 
Man killed two in trichy tamilnadu
 ചെന്നൈ: പെൺസുഹൃത്തിനെയും മുൻവൈരാഗ്യമുള്ള മറ്റൊരാളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം കര്‍ഷകത്തൊഴിലാളിയായ 64-കാരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിരുച്ചിറപ്പള്ളിയിലെ മുസിരിയിലാണ് സംഭവം. എം. ഗീത (44), രമേഷ് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലചന്ദ്രന്‍ (64) ആണ് സംഭവത്തില്‍ കീഴടങ്ങിയത്. ഗീതയെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായി പോലീസ് സ്റ്റേഷനിലേക്ക് പോകവെയാണ് രമേശിനെ പ്രതി കൊലപ്പെടുത്തിയത്. ബാലചന്ദ്രനും അയല്‍ഗ്രാമത്തിൽ നിന്നുള്ള ഗീതയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്ക് ബാലചന്ദ്രനുമായി ഗീത പിണങ്ങി. പലതവണ ശ്രമിച്ചിട്ടും സംസാരിക്കാന്‍ തയ്യാറായില്ല. പ്രകോപിതനായ ബാലചന്ദ്രന്‍ അരിവാളുമായിചെന്ന് ഗീതയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരു ചക്രവാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് പോകവേ ബാലചന്ദ്രന്‍ വഴിയില്‍വെച്ച് മുന്‍ വൈരാഗ്യമുള്ള രമേഷി (55)നെ കണ്ടു. രമേഷിനെയും വെട്ടിക്കൊന്നശേഷം ജംബുനാഥപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.  

Related Topics

Share this story