Times Kerala

പഞ്ചാബിൽ കു​ടി​വെ​ള്ള​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടയിൽ വെ​ടി​വ​യ്പ്പ്: നാല് പേർ കൊല്ലപ്പെട്ടു 

 
gun shoot
ച​ണ്ഡീ​ഗ​ഡ്: കു​ടി​വെ​ള്ള​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്കത്തിൽ പ​ഞ്ചാ​ബി​ല്‍ വെ​ടി​വ​യ്പ്പുണ്ടായി. സംഭവത്തിൽ നാ​ല് പേ​ര്‍ കൊല്ലപ്പെട്ടു. ഏ​ഴോ​ളം പേ​ര്‍​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമുണ്ടായത് ഇന്ന് പുലർച്ചെയാണ്. ഇത് ഗു​രു​ദ്വാ​സ്പൂ​രി​ലെ വി​ദ്വാ ഗ്രാ​മ​ത്തിലാണ്. സംഘർഷത്തിൽ കലാശിച്ചത് ക​നാ​ലി​ലൂ​ടെ കൃ​ഷി​സ്ഥ​ല​ത്തേ​ക്ക് വെ​ള്ളം എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തർക്കമാണ്. പോലീസ് പറയുന്നത് അ​ക്ര​മി​ക​ള്‍ അ​റു​പ​ത് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ത്തുവെന്നാണ്. വെടിവയ്പ്പിൽ മരിച്ചത് കാറിൽ സഞ്ചരിച്ച ആളുകളാണ്. പോലീസ് സംഭവത്തിൽ കേസെടുത്തു. 

Related Topics

Share this story