മൂന്നാറിൽ അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകളുടെ കാൽ പിതാവ് ചവിട്ടിയൊടിച്ചു
Nov 21, 2023, 12:23 IST

മൂന്നാർ: അമ്മയെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ പതിനഞ്ചുകാരിക്ക് നേരെ പിതാവിന്റെ ക്രൂര മർദനം. ആക്രമണത്തിൽ കുട്ടിയുടെ കാൽ ഒടിയുകയും മൂക്കിന്റെ എല്ലു തകരുകയും ചെയ്തു. കുട്ടിയുടെ പിതാവ് പയറ്റുകാലായിൽ സോജി മാത്യു (45), സഹോദരി സോളി തോമസ് (35), മാതാവ് അച്ചാമ്മ (62) എന്നിവർക്കെതിരെ മൂന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടി ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ പ്രിയയ്ക്കും (38) മൂത്ത മകൾക്കും സോജിയുടെ മർദനത്തിൽ പരുക്കേറ്റിട്ടുണ്ട്.