Times Kerala

 മയക്കുമരുന്ന് കേസ്; പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ്

 
Jail
 

പാലക്കാട് വാളയാർ ടോൾ പ്ലാസക്കു സമീപം വച്ച് 115 ഗ്രാം മെത്താംഫിറ്റാമിനുമായി ബസിൽ നിന്നും പിടികൂടിയ പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ്. പട്ടാമ്പി സ്വദേശി സുഹൈൽ എന്ന യുവാവിനാണ് പാലക്കാട് രണ്ടാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

പാലക്കാട്‌ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ H വിനു, പാലക്കാട്‌ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ കെ എസ് പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് 20.03.2021 നു പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് അന്ന് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി കെ സതീഷ് ആണ്. പ്രോസിക്യുഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യുട്ടർ കെ എം മനോജ്‌ കുമാർ ഹാജരായി. പ്രതിക്ക് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത് പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.

Related Topics

Share this story