Times Kerala

 വെള്ളത്തിന്റെ പേരിൽ തർക്കം; പഞ്ചാബിൽ വെടിവയ്പ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക് 

 
gun shoot
 ഗുർദാസ്പൂർ: പഞ്ചാബിലെ ഗുർദാസ്പൂരിൽ വെള്ളത്തർക്കത്തിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ വെടിവെപ്പ്. രണ്ട് സംഘങ്ങൾ ചേരിതിരിഞ്ഞാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ നാല് പേർ മരിക്കുകയും, നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടിയാണ് തർക്കം ഉണ്ടായത്. തുടർന്നാണ് സംഘർഷവും വെടിവയ്പ്പും ഉണ്ടായത്.
ശ്രീ ഹർഗോവിന്ദ് പൂരിലെ വിധ്വ ഗ്രാമത്തിലാണ് സംഭവം.  60 റൗണ്ടോളം ഒരു കാറിന് നേരെ വെടിയുതിർത്തെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് നി​ഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികൾ തന്നെയാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റമുട്ടിയത്. പരുക്കേറ്റവരെ അമൃത്സാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story