Times Kerala

തട്ടുകടയിലെ ബില്ലിനെ ചൊല്ലി തർക്കം; 15 കാരനെ സുഹൃത്തുക്കൾ ചേര്‍ന്ന് കൊലപ്പെടുത്തി
 

 
33 കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മറവ് ചെയ്ത് ഭാര്യയുടെ കാമുകന്‍

ഗോരഖ്പൂർ: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 15 കാരനെ  സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. മരിച്ച യുവാവും ഇയാളുടെ മൂന്ന് സുഹൃത്തുക്കളും ചേർന്ന് തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. 115 രൂപയുടെ ബില്ലാണ് ഇവർക്ക് കിട്ടിയത്. ഇത് അടക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് മൂന്നുപേർ ചേർന്ന് ചന്ദനെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

പ്രതികള്‍ മൂന്നുപേരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെയുള്ള വയലിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ കരയിൽ ഒളിപ്പിച്ച ശേഷം ഇവർ കടന്നുകളഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ചന്ദന്റെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് ചന്ദന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.
 

Related Topics

Share this story