19 ലക്ഷം രൂപയുടെ ഡീസൽ മോഷ്ടിച്ചു; ആറുപേർ അറസ്റ്റിൽ

മുംബൈ: ഡീസൽ മോഷണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സെവ്രി ജെട്ടി മേഖലയിലാണ് സംഭവം. 19 ലക്ഷം രൂപയോളം വില വരുന്ന ഡീസൽ ബോട്ടിലാണ് ഇവർ കടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡ് ആണ് പരിശോധന നടത്തിയത്. ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുകയാണ്.

ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവരുടെ ദൃശ്യങ്ങള്‍ പുറത്ത്
ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. എന്‍ഡോസ്കോപി ക്യാമറ തുരങ്കത്തിലൂടെ കടത്തിവിട്ടാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തൊഴിലാളികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
ഇടിഞ്ഞ തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെയാണ് ക്യാമറ അകത്തേക്ക് കടത്തിവിട്ടത്. തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കി വഴി സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിക്കുന്നുണ്ട്. 41 തൊഴിലാളികള്‍ ആകെ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.