തൃശൂരിൽ പള്ളി പെരുന്നാളിനിടെ സംഘർഷം; യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു
Sep 14, 2023, 13:30 IST

തൃശൂർ: മാപ്രാണം പള്ളി പെരുന്നാളിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോൺഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബാന്റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.

കുരിശ് എഴുന്നള്ളിപ്പിനിടെ ബാന്റ് മേളം സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽനിന്നാണ് ഷാന്റോക്ക് കുത്തേൽക്കുന്നത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.