Times Kerala

 തൃശ്ശൂർ കൊരട്ടിയിൽ വീടിന്റെ ജനല്‍ തകര്‍ത്ത് മോഷണം;  35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവർന്നു 

 
crime
 തൃശ്ശൂര്‍: ജില്ലയിലെ കൊരട്ടിയില്‍ വീടിന്റെ ജനല്‍ തകര്‍ത്ത് മോഷണം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.കൊരട്ടി ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. 
 ഇവിടെ നിന്നും 35 പവന്‍ സ്വര്‍ണമാണ് മോഷ്ടാക്കൾ കവർന്നത്.കഴിഞ്ഞദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവസമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.വീടിന്റെ പിറകുവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തൊട്ടടുത്തവീട്ടില്‍നിന്ന് കമ്പിപ്പാര എടുത്താണ് ജനല്‍ക്കമ്പികള്‍ തകര്‍ത്തതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story