Times Kerala

ഭർത്താവിൽ നിന്നേറ്റത് ക്രൂരമർദനം, തലയിണ മുഖത്തമർത്തി കൊല്ലാൻ ശ്രമിച്ചു: തുറന്ന് പറഞ്ഞ് വേങ്ങരയിലെ യുവതി

 
ക്രൈം
മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഭർത്താവിൽ നിന്നേറ്റത് ക്രൂരമായ മർദനമാണെന്ന് തുറന്നുപറഞ്ഞ് യുവതി. ഇവർ പറഞ്ഞത് ഭർത്താവ് ഫായിസ് വിവാഹം കഴിഞ്ഞ അതേ ആഴ്ചയിൽ തന്നെ ക്രൂരമായി മർദിച്ചെന്നാണ്. തന്നെ തലയിണ മുഖത്തമർത്തി കൊല്ലാൻ നോക്കിയതായും, പുറത്തു പറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. അതോടൊപ്പം ഇയാൾ തന്നെ മർദിക്കുന്ന അവസരത്തിൽ വീട്ടുകാർ നോക്കി നിൽക്കുകയായിരുന്നുവെന്നും ഇരുപതുകാരി പറഞ്ഞു. പ്രമുഖ വാർത്താ ചാനലിനോടാണ് യുവതിയുടെ വെളിപ്പെടുത്തൽ. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ നടപടിയെടുത്തിട്ടില്ല. ഒന്നാം പ്രതി മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നതായാണ് സൂചന. നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പെൺകുട്ടി. 

Related Topics

Share this story