Times Kerala

ഭാര്യയുടെ കൈയബദ്ധം: പിടിയിലായത് ബ്രസീലിലെ മയക്കുമരുന്ന് രാജാവ് 

 
ക്രൈം
ബ്രസീലിലെ വൻ മയക്കുമരുന്ന് രാജാക്കന്മാരിൽ ഒരാളാണ് ഭാര്യയുടെ അശ്രദ്ധ മൂലം അറസ്റ്റിലായത്. പല കുറ്റകൃത്യങ്ങളിൽ പെട്ടിട്ടും പോലീസിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ടു വരികയായിരുന്ന റൊണാൾഡ് റോളണ്ടാണ് കുടുങ്ങിയിരിക്കുന്നത്. ഭാര്യ ആൻഡ്രേസ ഡി ലിമയും അവരുടെ മകളുമായി രണ്ട് വർഷമായി ഒളിജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഇതിനിടയിൽ ഇയാളുടെ ഭാര്യയാണ് കുടുംബത്തോടൊപ്പം ഒരു ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ടത്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇവർ ഇത് പങ്കുവച്ചത്. ബ്രസീലിയന്‍ ഫെഡറല്‍ പോലീസ് സ്ഥലം തിരിച്ചറിയുകയും, ഇവരുടെ വീട് വളയുകയുമായിരുന്നു. ഇവരുടെ വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തത് വൻ തോതിലുള്ള പണം, ഒരു ബോട്ട്, ആഭരണങ്ങൾ, തോക്കുകൾ, 34 കാറുകൾ, ഒരു വിമാനം എന്നിവയാണ്. 

Related Topics

Share this story