Times Kerala

ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു


 

 
ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: ആലുവയിൽ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പോക്സോ കോടതിയിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.1262 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തിനൊപ്പം 30 രേഖകളും സമർപ്പിച്ചിട്ടുണ്ട്. 115 സാക്ഷികളാണ് കേസിലുള്ളത്.

തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജാണ് ഒന്നാം പ്രതി, രണ്ടാം പ്രതി മുർഷിദാബാദ് സ്വദേശി മൊസ്താക്കിൻ മൊല്ലയുമാണ്. കൃത്യം ചെയ്തതിന് ശേഷം ക്രിസ്റ്റൽ ആദ്യം എത്തിയത് മൊസ്താക്കിൻ മൊല്ലയുടെ അടുത്തായിരുന്നു. സെപ്റ്റംബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Related Topics

Share this story