Times Kerala

പൂ​ച്ചാ​ക്ക​ലി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച സംഭവത്തിലെ പ്ര​തി​കള്‍​ പിടിയിൽ

 
arrest
ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ലി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ രണ്ടു പ്ര​തി​ക​ള്‍ അ​റ​സ്റ്റിലായി. പിടിയിലായത് ഒ​ന്നാം പ്ര​തി ഷൈ​ജു​വും സ​ഹോ​ദ​ര​ന്‍ ശൈ​ലേ​ഷുമാണ്. പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത് ഇ​ന്ന് രാ​വി​ലെയാണ്. പ്രതികളെ അറസ്റ്റ് ചെയ്‍തത് തൈ​ക്കാ​ട്ടു​ശേ​രി പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ നി​ലാ​വ് എ​ന്ന യു​വ​തി​യെ മ​ര്‍​ദ്ദിച്ച സംഭവത്തിലാണ്. കേസിനാസ്പദമായ സംഭവമുണ്ടായത് ഞാ​യ​റാ​ഴ്ച ഉ​ച്ച​ ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ്. നിലാവ് എന്ന യുവതിയെ മർദ്ദിച്ചത് സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും അ​ട​ങ്ങു​ന്ന ഒ​രു കൂ​ട്ട​മാ​ളു​ക​ള്‍ ചേർന്നാണ്. ഇതിൻ്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ചിട്ടുണ്ടായിരുന്നു. അനുജന്മാർക്ക് മർദ്ദനമേറ്റതിനാൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി മടങ്ങുകയായിരുന്നു യുവതി. തുടർന്ന് എതിർകക്ഷികൾ ഇവരുടെ സഹോദരങ്ങളെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും, അതോടൊപ്പം അവിടെയെത്തിയ യുവതിയെയും മർദ്ദിക്കുകയുമായിരുന്നു. 

Related Topics

Share this story