Times Kerala

ഫറോക്ക് എസിപിക്ക് കിട്ടിയ രഹസ്യ വിവരത്തിൽ ലോട്ടറി കടയിൽ പരിശോധന; പിടിവീണത് ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്ക്

 
ഫറോക്ക് എസിപിക്ക് കിട്ടിയ രഹസ്യ വിവരത്തിൽ ലോട്ടറി കടയിൽ പരിശോധന; പിടിവീണത് ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്ക്

ബേപ്പൂര്‍: ഒറ്റനമ്പര്‍ ലോട്ടറി വില്‍പന നടത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അരക്കിണര്‍ അങ്ങാടിയില്‍ ലോട്ടറി കച്ചവടം നടത്തുന്ന മാത്തോട്ടം ഉള്ളിശ്ശേരിക്കുന്ന് സ്വദേശികളായ മണ്ണില്‍ വീട്ടില്‍ എം സിജു (42), പിതൃസഹോദരിയുടെ മകളായ പുളിക്കല്‍ വീട്ടില്‍ പി മിനി(49) എന്നിവരെയാണ് ബേപ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.

കേരള ലോട്ടറി നിയമങ്ങള്‍ ലംഘിച്ച് സര്‍ക്കാറിലേക്ക് നികുതി അടയ്ക്കാതെ അനധികൃതമായി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തി സര്‍ക്കാറിനെ വഞ്ചിച്ചതിനാണ്  ഇവർക്കെതിരായ കേസ്. ഇരുപതിനായിരം രൂപയും, മൊബൈല്‍ ഫോണും, ഒറ്റ നമ്പറുകള്‍ എഴുതിയ പേപ്പറുകളും പൊലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തു.

Related Topics

Share this story