Times Kerala

5 മക്കളെ കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി മാതാവ് കോടതിയിൽ

 
5 മക്കളെ കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി മാതാവ് കോടതിയിൽ

സൗത്ത്‌ കരോലിന: തന്റെ അഞ്ചുമക്കളെ കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന്റെ ജീവന്‌ വേണ്ടി ഭാര്യ കണ്ണീരോടെ കോടതിയില്‍. ‘ഇത്‌ എനിക്കുവേണ്ടിയല്ല, എന്റെ മക്കള്‍ക്ക്‌ വേണ്ടി. അവര്‍ അയാളെ വളരെയധികം സ്‌നേഹിച്ചിരുന്നു’…വാദപ്രതിവാദങ്ങള്‍ ചൂടുപിടിപ്പിച്ച കോടതിക്കുള്ളില്‍ കണ്ണീരില്‍ ആ അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു .

2014-ല്‍ സൗത്ത്‌ കരോലിനയിലെ ലെക്‌സിങ്‌ണിലായിരുന്നു കേസിനാസ്‌പദമായ കൊലപാതകങ്ങള്‍ നടന്നത്‌. ആമ്ബെര്‍ കൈസര്‍ എന്ന സ്‌ത്രീയുടെ അഞ്ച്‌ മക്കളെയാണ്‌ മുന്‍ ഭര്‍ത്താവ്‌ തിമോത്തി ജോണ്‍സ്‌ ക്രൂരമായി കൊലപ്പെടുത്തിയത്‌. കേസില്‍ വാദം കേട്ട കോടതി പരോളില്ലാത്ത ജീവപര്യന്തമോ വധശിക്ഷയോ നല്‍കാവുന്ന കുറ്റമാണ്‌ പ്രതി ചെയ്‌തതെന്ന്‌ വ്യക്തമാക്കി . അതെ സമയം പ്രതിക്ക് വധശിക്ഷ നല്‍കരുതെന്ന് കൈസര്‍ കോടതിയോട് അപേക്ഷിച്ചു .

‘മക്കള്‍ അനുഭവിച്ച യാതനകളെക്കുറിച്ച്‌ മനസ്സിലാക്കുന്നു. വാദത്തിനിടെ പലതവണ പ്രതിയുടെ മുഖം പിച്ചിച്ചീന്താന്‍ തോന്നി. എന്റെ മക്കളോട്‌ അയാള്‍ യാതൊരു ദയയും കാണിച്ചിട്ടില്ല. എന്നാല്‍ എന്റെ മക്കള്‍ അയാളെ വളരെയധികം സ്‌നേഹിച്ചിരുന്നു. ആംബറിന്റെ ഈ വാക്കുകളാണ് പ്രതിയെ രക്ഷപെടുത്തിയത് . എനിക്ക്‌ വേണ്ടിയല്ല, എന്റെ മക്കള്‍ക്ക്‌ വേണ്ടിയാണ്‌ ഞാന്‍ അയാളുടെ ജീവന്‌ വേണ്ടി അപേക്ഷിക്കുന്നത്‌’- സാക്ഷി വിസ്‌താരത്തിനിടെ കൈസര്‍ അഭ്യര്‍ത്ഥിച്ചു .

Related Topics

Share this story