പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 47-കാരന് കഠിന ശിക്ഷ
Nov 17, 2023, 21:22 IST

കാസർകോട്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ 47-കാരന് 46 വർഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കാസർകോട് അഡീഷണൽ സെഷൻസ് കോടതി. പിഴത്തുക അടയ്‌ക്കാത്ത പക്ഷം നാല് വർഷത്തെ അധിക കഠിന തടവും അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. 2018 ഫെബ്രുവരി ആറിനാണ് കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിൽ തെയ്യം കണ്ട് മടങ്ങവെ അച്ഛനെയും മകളെയും പ്രതി പിന്തുടർന്ന് വീട്ടിലേക്ക് ക്ഷണിച്ചു. പ്രതി ഇയാളുടെ വാഹനത്തിൽ ആദ്യം അച്ഛനെ വീട്ടിൽ എത്തിച്ച ശേഷം 15-കാരിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.