14കാരിയെ 40 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

14കാരിയെ 40 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. 2016 ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ പരാതി.തായ്‌ലണ്ടിലാണ് സംഭവം. 100 പേര്‍ മാത്രമുള്ള ഗ്രാമത്തിലെ 40 പുരുഷന്മാര്‍ രാത്രികളില്‍ തന്നെ മാറി മാറി  പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാത്രിയില്‍ പുറത്ത് ജോലിക്ക് പോയിരുന്ന സമയത്താണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.ആദ്യം ഒരാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നവെന്നും, പിറ്റേ ദിവസം ഇയാള്‍ മറ്റൊരാളെയും കൂട്ടി വന്ന് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Share this story