Times Kerala

തൊണ്ടിമുതലായ 125 മദ്യക്കുപ്പികൾ മോഷ്ടിച്ചു; ഗുജറാത്തിൽ അഞ്ച് പൊലീസുകാർ പിടിയിൽ 

 
 ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ഗുജറാത്തിൽ പോലീസ് സ്റ്റേഷനിൽ നിന്ന് 125 കുപ്പി മദ്യമുൾപ്പടെ 1.97 ലക്ഷം രൂപയുടെ തൊണ്ടിമുതൽ മോഷണം പോയ കേസിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ബകോർ പൊലീസ് സ്റ്റേഷനിലാണ് മദ്യക്കുപ്പികൾ മോഷ്ടിക്കപ്പെട്ടത്. എ.എസ്.ഐ അരവിന്ദ് കാന്ദ് ആണ് ഒക്ടോബർ 25ന് കവർച്ച ആസൂത്രണം ചെയ്തതെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

ടേബിൾ ഫാൻ പെട്ടികളിൽ വിദേശമദ്യം കടത്താൻ ശ്രമിച്ച ആളിൽനിന്ന് 482 കുപ്പി മദ്യവും 75 ടേബിൾ ഫാനുകളും കണ്ടെടുത്തിരുന്നു. സാധാരണ സ്റ്റോർ റൂമിൽ സൂക്ഷിക്കാറുള്ളവ സ്ഥലമില്ലാത്തത് മൂലം വനിതാ ലോക്കപ്പുകളിലാണ് സൂക്ഷിച്ചിരുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നതിനാൽ പിടിച്ചെടുത്ത വസ്തുക്കളുടെ രേഖ നൽകാനും പൊലീസ് സ്റ്റേഷൻ വൃത്തിയാക്കാനും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ലോക്കപ്പ് വൃത്തിയാക്കുന്നതിനിടയിലാണ്‌ മദ്യക്കുപ്പികളുടെയും ഫാനുകളുടെയും കാലിയായതും തകർന്നതുമായ പെട്ടികൾ കണ്ടെത്തിയത്.

Related Topics

Share this story