വയനാട് ജില്ലാ ആസ്പത്രിയില്‍ മുത്തശ്ശിക്ക് കൂട്ടിരുന്ന പത്തൊമ്പതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

മാനന്തവാടി: ആസ്പത്രിയില്‍ മുത്തശ്ശിക്ക് കൂട്ടിരുന്ന പത്തൊമ്പതുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. മാനന്തവാടിയിലെ വയനാട് ജില്ലാ ആസ്പത്രിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും ആസ്പത്രി സുരക്ഷാ ജീവനക്കാരും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 11 മണിയോടെ ആസ്പത്രിക്കുസമീപത്ത് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Also Read: സൗന്ദര്യം കൈമുതലാക്കി ചെറുപ്പക്കാരെ വളച്ച് വീട്ടില്‍ കൊണ്ട് പോകും,പിന്നെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തും ,ഇബിയും വിദ്യയും ചേര്‍ന്ന്‍ വലയിലാക്കിയത് നിരവധിപേരെ നേടിയത് കോടികള്‍

തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആസ്പത്രിപരിസരത്തുവെച്ച് ക്രൂരമായി പീഡിപ്പിചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാന്തിനഗര്‍ സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ട്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിലൊരാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Share this story