രാജസ്ഥാനിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ; കുട്ടി ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ; കുട്ടി ഗുരുതരാവസ്ഥയിൽ

ജയ്പൂർ: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നടന്ന സംഭവത്തിൽ ഷഹബാദ് സ്വദേശി മഹാവീറിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടത്തിയ സമയത്ത് ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.തന്നെ ഉപദ്രവിച്ച കാര്യം കുട്ടി അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറംലോകംഅറിയുന്നത്. പിന്നീട് ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പീഡനത്തിനിരയായ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Share this story