ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ് യു​വ​തിക്ക് ദാ​രു​ണ​ന്ത്യം; സംഭവം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ

ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ് യു​വ​തിക്ക് ദാ​രു​ണ​ന്ത്യം; സംഭവം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ

ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​ര്‍ ജി​ല്ല​യിൽ ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ് യു​വ​തിക്ക് ദാ​രു​ണ​ന്ത്യം. ഭ​ര്‍​ത്താ​വ് യു​വ​തി​യെ മ​ര്‍​ദി​ച്ച​ത് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്‍​പി​ല്‍ വ​ച്ചാ​ണ് .ഇ​യാ​ള്‍ യു​വ​തി​യെ നി​ര​ന്ത​രം മ​ര്‍​ദി​ക്കു​മാ​യി​രു​ന്നു. ഈ മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ച്ചി​രു​ന്നു. ഈ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ​ഹോ​ദ​രി​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ​യും പ്ര​തി​യാ​യ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ല്ല. എന്നാൽ യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഭ​ര്‍​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു.ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ് . ഇത് പ്ര​തി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണ്. വി​വാ​ഹ​ശേ​ഷം ഈ മ​ര്‍​ദ​നം പ​തി​വാ​യി​രു​ന്നു.

Share this story