പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വാച്ച്‌മാന്‍ അറസ്റ്റില്‍

പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വാച്ച്‌മാന്‍ അറസ്റ്റില്‍

മുംബൈ : മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു . കേസില്‍ ഫ്‌ളാറ്റിലെ വാച്ച്മാനെ പോലീസ് അറസ്റ്റ് ചെയ്തു . പോക്‌സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്‌മാന്‍ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു . തുടർന്ന് കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share this story