മഹന്ത് നരേന്ദ്രഗിരിയുടെ മരണം; പോലീസ് കസ്റ്റഡിയിൽ എടുത്തത് ശിഷ്യന് ആനന്ദ് ഗിരിയെ
ഹരിദ്വാർ: അഖില ഭാരതീയ അഖണ്ഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് ശിഷ്യന് ആനന്ദ് ഗിരി പോലീസ് കസ്റ്റഡിയില്‍. ആനന്ദ് ഗിരിയുടെയും മറ്റു ചിലരുടെയും പേരുകളാണ് നരേന്ദ്ര ഗിരിയുടെ ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് . അതിനാൽ ഇതിന്റെ അടിസ്ഥാനത്തിലാണ് ആനന്ദ് ഗിരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രയാഗ്രാജ് എഡിജിപിയുടെ അറിയിപ്പിൽ കസ്റ്റഡിയിലെടുത്തവരുടെ മൊഴി രേഖപ്പെടുത്തിയെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്.
മഹന്ത് നരേന്ദ്രഗിരിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഠത്തിനുള്ളിലെ അടച്ചിട്ട മുറിയില്‍ നൈലോണ്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടത്തിയിരുന്നത്. തിരച്ചിലിൽ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ ആനന്ദ് ഗിരിയുടെയും മറ്റ് രണ്ടുപേരുടെയും പേരുകളുണ്ടായിരുന്നു.