ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം
Nov 19, 2023, 18:09 IST

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം.ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്.