Times Kerala

 ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനു യുവാക്കളെ ആവശ്യമുണ്ട്

 
job
 മിഷന്‍ ഗ്രീന്‍ ശബരിമല 2023-24 മായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടറില്‍ (തുണിസഞ്ചി വിതരണം) രാത്രിയിലും പകലിലുമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനു യുവാക്കളെ ആവശ്യമുണ്ട്. നിയോഗിക്കുന്നവര്‍ ശബരിമല തീര്‍ഥാടന കാലയളവു മുഴുവന്‍ പ്രവര്‍ത്തിക്കേണ്ടതാണ്. നിലയ്ക്കലിലെ സ്റ്റാളിലേക്കു നിലയ്ക്കല്‍, അട്ടത്തോട് മേഖലയിലെ ട്രൈബല്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍  13ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍ 8129557741, 0468 2322014.

Related Topics

Share this story