Times Kerala

 സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് സ്ത്രീകള്‍ക്ക് അവസരം 

 
job vaccany
 വനിതാ ശിശു വികസന വകുപ്പ് - പത്തനംതിട്ട  വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 11: 30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതല്‍ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. സെക്യൂരിറ്റി ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053.

Related Topics

Share this story