വയര്‍മാന്‍; ഏകദിന പരിശീലന ക്യാമ്പ് എട്ടിന്
Nov 7, 2023, 00:10 IST

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പ്രായോഗിക പരീക്ഷ 2022 പാസായവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ എട്ടിന് ഏകദിന സാങ്കേതിക പരിശീലന ക്ലാസ് നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ പാലക്കാട് മഞ്ഞക്കുളം റോഡ് കെ.എസ്.ആര്‍.ടി.സിക്ക് എതിര്‍വശം ടോപ് ഇന്‍ ടൗണ്‍ ശീതള്‍ ഹാളിലാണ് പരിശീലനം. സാങ്കേതിക പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിച്ചാല്‍ മാത്രമേ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കുകയുള്ളൂവെന്ന് ലൈസന്‍സിങ് ബോര്‍ഡ് സെക്രട്ടറിയുടെ ഉത്തരവുള്ളതിനാല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ പാസായിട്ടുള്ള എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2972023