വോക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 29 ന്

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിലവിലുള്ള ഓരോ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. പ്രവര്‍ത്തി പരിചയം അഭികാമ്യം.
യോഗ്യത : റേഡിയോളജിസ്റ്റിന് എം ബി ബി എസ് അല്ലെങ്കില്‍ തതുല്യം, എം ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കില്‍ ഡി എം ആര്‍ ഡി അല്ലെങ്കില്‍ റേഡിയോ ഡയഗ്നോസിസില്‍ ഡി എന്‍ ബി, ടി സി എം സി സ്ഥിര രജിസ്ട്രേഷന്‍.
ഇ സി ജി ടെക്നീഷ്യന് എസ് എസ് എല്‍ സി, ഇ സി ജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്.
ലാബ് ടെക്നീഷ്യന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി എസ് സി എം എല്‍ ടി അല്ലെങ്കില്‍ ഡി എം ഇ അംഗീകൃത ഡി എം എല്‍ ടി, പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍.

ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം, പാസ്പേര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ സഹിതം ജില്ലാ പഞ്ചായത്തില്‍ സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് 12:30 മുതല്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍-04742752700.