Times Kerala

 വാക്ക് - ഇൻ ഇന്റർവ്യു 31 ന്

 
വാക്ക് - ഇന്‍ ഇന്റര്‍വ്യൂ 
 വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലറെ (പാർട് ടൈം) നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യു നടത്തും. ഒരു ഒഴിവാണുള്ളത്. എൽ.എൽ.ബി.യും അഭിഭാഷക പരിചയവുമാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായ പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 10000 രൂപ. നിർദ്ദിഷ്ട യോഗ്യതയുളള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 31 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 - 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Related Topics

Share this story