Times Kerala

 കാത്ത് ലാബ് ടെക്നിഷ്യൻ ഒഴിവ്

 
 കാത്ത് ലാബ് ടെക്നിഷ്യൻ ഒഴിവ്
 കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്ലസ്ടു സയൻസ്, അംഗീകൃത സർവകലാശാലയിൽനിന്നു കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ബിരുദം/ കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും എന്നിവയാണു യോഗ്യതകൾ. വേതനം 17,000 രൂപ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി സെപ്റ്റംബർ 23നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

Related Topics

Share this story