Times Kerala

 വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്

 
 വെറ്ററിനറി സയൻസ് ബിരുദദാരികൾക്ക് അവസരം
 തൃശ്ശൂര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാസേവന പദ്ധതിയിലേയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ആവശ്യമായ യോഗ്യതകള്‍. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനായി രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2361216.

Related Topics

Share this story