വെറ്ററിനറി ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച ആറിന്
Nov 3, 2023, 23:55 IST

പാലക്കാട്; ജില്ലയിലെ മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട്, അഗളി ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനത്തിന് കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഡ് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. 89 ദിവസമാണ് നിയമന കാലാവധി. താത്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം എത്തണം. വെറ്ററിനറി സയന്‍സ് ബിരുധദാരികളായ തൊഴില്‍രഹിതര്‍ക്ക് മുന്‍ഗണന. 44,020 രൂപയാണ് ഹോണറേറിയം. താത്പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ നവംബര്‍ ആറിന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2520297