സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍: എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം
Oct 8, 2023, 23:50 IST

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അവസരം ഒരുക്കുന്നു. 18-35 പ്രായപരിധിയിലുള്ള എസ്.എസ്.എല്‍.സി മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. സെന്ററില്‍ വെച്ച് നടത്തുന്ന ജോബ് ഡ്രൈവ്, മൂന്ന് മാസത്തിലൊരിക്കല്‍ നടത്തുന്ന മെഗാ ജോബ് ഫെസ്റ്റ് എന്നിവ മുഖാന്തിരം വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം സംഘടിപ്പിക്കുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി നൈപുണ്യ വികസന ക്ലാസുകളും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കും. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.