വിവിധ തസ്തികകളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നവംബർ 16, 17 തീയതികളിൽ
Nov 14, 2023, 23:10 IST

വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം. 613/21), വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം 044/21, 693/21, 695/21, 027/22, 029/22 & 560/22) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നവംബർ 16, 17 തീയതികളിൽ രാവിലെ 5 മുതല്‍ കല്‍പ്പറ്റ മുണ്ടേരിയിലുള്ള ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തുളള കരിങ്കുറ്റി - മുണ്ടേരി റോഡില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് (അഡ്മിഷന്‍ ടിക്കറ്റ്) അവരവരുടെ പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്/ സ്വയം സാക്ഷ്യപ്പെടുത്തല്‍ എന്നിവ സഹിതം നിശ്ചിത സ്ഥലത്തും സമയത്തും എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകണം.