Times Kerala

 ദിശ മെഗാതൊഴിൽമേള സെപ്റ്റംബർ 16ന് എസ്.ബി. കോളജ് കാമ്പസിൽ

 
job
 കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശേരി എസ്.ബി കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന 'ദിശ 2023' മെഗാ തൊഴിൽ മേള സെപ്റ്റംബർ 16ന് എസ്.ബി. കോളജ് കാമ്പസിൽ നടത്തും. 18-40 വയസ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്ടറുകളിലെ ഒഴിവുകൾക്ക് ഏതു ജില്ലയിൽനിന്നുള്ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക. ഫോൺ: 0481-2563451 /2565452.

Related Topics

Share this story