Times Kerala

 സ്റ്റാഫ് നേഴ്‌സ് താത്ക്കാലിക നിയമനം

 
സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ
 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

താല്‍പ്പര്യമുള്ളവര്‍ക്ക് യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11ന് നടക്കുന്ന എഴുത്ത്  പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം.  

രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ മാത്രമായിരിക്കും. യോഗ്യത: പ്ലസ് ടു സയന്‍സ്, ജി.എന്‍.എം / ബി.എസ്.സി നഴ്‌സിംഗ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2754000.

Related Topics

Share this story